Posted On
date_range Updated On
date_range ഹക്കീം ഫൈസിക്കെതിരായ നടപടി: വിശദീകരണ യോഗം വിളിച്ച് സമസ്ത
കോഴിക്കോട്: കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ സമസ്ത യോഗം വിളിച്ചു. ചേളാരിയിലെ ആസ്ഥാനത്ത് ശനിയാഴ്ചയാണ് യോഗം. സമസ്തയുടെയും പോഷക സംഘടനകളുടെയും കൗൺസിലർമാരാണ് പങ്കെടുക്കുക. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് യോഗമെന്ന് ഭാരവാഹികൾ അറിയിച്ചു.
അതിനിടെ, അബ്ദുൽ ഹക്കീം ഫൈസിക്കെതിരായ തുടർനടപടി കൂടിയാലോചിച്ച ശേഷമേ ഉണ്ടാവൂ എന്ന് സമസ്ത അധ്യക്ഷൻ അറിയിച്ചതായി മുസ്ലിം ലീഗ് പ്രസിഡന്‍റ് സാദിഖലി തങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫോണിലൂടെ സമസ്ത നേതാക്കളുമായി സംസാരിച്ചിരുന്നുവെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.