വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു; ഡോക്ടറെ സസ്‍പെൻഡ് ചെയ്തു

കൽപ്പറ്റ: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടറെ സസ്പെൻഡ് ചെയ്തു.മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഗൈനിക്ക് വിഭാഗം കൺസൽട്ടന്റ് ഡോ.കെ.പി. അബ്ദുൾ റഷീദിനെയാണ് അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഡോക്ടർ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കത്ത് നൽകിയിരുന്നു. അന്വേഷണം പൂർത്തിയാകുന്നത് വരെ ഡോക്ടറെ സസ്‍പെൻഡ് ചെയ്യണമെന്നായിരുന്നു വിജിലൻസ് ശിപാർശ. ഇത് അംഗീകരിച്ചാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

Tags:    
News Summary - Acquired assets in excess of receipts; The doctor was suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.