യുവതിയെ ആസിഡ്​ ഒഴിച്ച്​ കൊലപ്പെടുത്തിയ കേസ്:​ പ്രതിക്ക്​ ജീവപര്യന്തം

കോട്ടയം: നഗരമധ്യത്തിൽ യുവതിയെ ആസിഡ് ഒഴിച്ച്​ കൊലപ്പെടുത്തിയ കേസിൽ പ്രതി രാധക്ക്​ ജീവപര്യന്തം തടവും 65,000 രൂപ പിഴയും. കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവും 15,000 രൂപ പിഴയും ആസിഡ് ആക്രമണത്തിന് 10 വർഷം തടവും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒമ്പത്​ മാസം തടവുമാണ് ജില്ല സെഷൻസ് ജഡ്ജി എസ്. സുരേഷ് കുമാർ വിധിച്ചത്.

പത്തനംതിട്ട ളാഹ സ്വദേശിയും ലൈംഗിക തൊഴിലാളിയുമായിരുന്ന ശാലിനിയെ (38) കൊലപ്പെടുത്തിയ കേസിലാണ് കോട്ടയം കഞ്ഞിക്കുഴിയിൽ വാടകക്ക്​ താമസിച്ചിരുന്ന മറ്റൊരു ലൈംഗിക തൊഴിലാളി തിരുവന്തപുരം സ്വദേശിയായ രാധയെ (52) കുറ്റക്കാരിയാണെന്ന്​ കണ്ടെത്തിയത്.

2014 ജനുവരി 14നായിരുന്നു സംഭവം. കോട്ടയം സ്​റ്റാർ ജങ്​ഷന്​ സമീപത്തു​െവച്ച് രാധ, ശാലിനിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 27 സാക്ഷികളെയും 38 പ്രമാണങ്ങളും 14 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് വേണ്ടി ഹാജരാക്കി. കോട്ടയം വെസ്​റ്റ്​ സി.ഐ ആയിരുന്ന എ.ജെ. തോമസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന്​ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഗിരിജ ബിജു ഹാജരായി.

Tags:    
News Summary - Acid Attack Murder Case: Accuse Radha Lifetime Imprisonment -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.