ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കുള്ള മേല്‍ശാന്തിയായി എടപ്പാള്‍ മുതൂര്‍ കവപ്രമാറത്ത് മനയില്‍ അച്യുതന് നമ്പൂതിരിയെ (53) തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം മേല്‍ശാന്തിയാകുന്നത്. നാലാം തവണയാണ് മേല്‍ശാന്തിസ്ഥാനത്തേക്ക് അപേക്ഷ നല്‍കുന്നത്. ഭാഗവതാചാര്യനായ ഇദ്ദേഹം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സംസ്കൃത അധ്യാപകനാണ്. പിതാവ്: നീലകണ്ഠന് നമ്പൂതിരി. മാതാവ്: പാര്‍വതി അന്തര്‍ജനം. ഭാര്യ: നിസ (മാറഞ്ചേരി ഗവ. സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക). മകന്: കൃഷ്ണദത്ത്.
മേല്‍ശാന്തി സ്ഥാനത്തേക്കുള്ള അപേക്ഷകരില്‍നിന്ന് തന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ക്ഷണിച്ച 51 പേരില്‍ 44 പേര് ഹാജരായി. യോഗ്യത നേടിയ 38 പേരുടെ പേരുകള്‍ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച് ഉച്ചപൂജക്കുശേഷം ഇപ്പോഴത്തെ മേല്‍ശാന്തി ശ്രീജിത്ത് നമ്പൂതിരി നറുക്കെടുത്തു.
തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് എന്നിവര്‍ സന്നിഹിതരായിരുന്നു. മാര്‍ച്ച് 31ന് രാത്രിയാണ് പുതിയ മേല്‍ശാന്തി സ്ഥാനമേല്‍ക്കുക. അതിനുമുമ്പായി ക്ഷേത്രത്തില്‍ ഭജനമിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.