വളപട്ടണം ഐ.എസ് കേസ്: മൂന്ന് പ്രതികൾക്ക് തടവും പിഴയും

കൊച്ചി: കണ്ണൂർ വളപട്ടണം ഐ.എസ് കേസിലെ മൂന്ന് പ്രതികൾക്ക് തടവുശിക്ഷ. ഒന്നും അഞ്ചും പ്രതികളായ കണ്ണൂർ മുണ്ടേരി മിദ്‍ലാജ് (31), തലശ്ശേരി സ്വദേശി യു.കെ. ഹംസ എന്ന ബിരിയാണി ഹംസ (61) എന്നിവർക്ക് ഏഴുവർഷം കഠിനതടവും 50,000 രൂപ വീതം പിഴയും രണ്ടാം പ്രതി ചെക്കികുളം സ്വദേശി അബ്ദുൽ റസാഖിന് (28) ആറുവർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി വിധിച്ചത്. ഇവർ വിചാരണത്തടവുകാരായി ജയിലിൽ കഴിഞ്ഞ അഞ്ചുവർഷം ശിക്ഷയിൽനിന്ന് ഇളവ് ചെയ്യും.

രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് (ഐ.എസ്) വേണ്ടി പോരാടാൻ സിറിയയിലേക്ക് കടക്കാനും മറ്റ് യുവാക്കളെ കടത്താനും ശ്രമിച്ചെന്ന കുറ്റമാണ് ഇവർക്കെതിരെ എൻ.ഐ.എ ചുമത്തിയിരുന്നത്. ഭീകരസംഘടനയിൽ അംഗമായി ഇന്ത്യയുടെ സൗഹൃദരാജ്യമായ സിറിയക്കെതിരെ പോരാടുക, ഭീകരസംഘടനയെ സഹായിക്കുക, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്ക് മിദ്‍ലാജിനും ഹംസക്കും കോടതി 21 വർഷം കഠിനതടവാണ് വിധിച്ചതെങ്കിലും ഒരുമിച്ച് ഏഴുവർഷം അനുഭവിച്ചാൽ മതി. ഇവരെ സഹായിച്ച കുറ്റത്തിനും ഗൂഢാലോചനക്കും റസാഖിന് വിധിച്ചത് 12 വർഷം കഠിനതടവാണെങ്കിലും ഒരുമിച്ച് ആറുവർഷം അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.

പ്രതികൾ വിചാരണയോട് നല്ല രീതിയിൽ സഹകരിച്ചതായി ജഡ്ജി അനിൽ കെ. ഭാസ്കർ അഭിപ്രായപ്പെട്ടു. ഐ.എസിന്‍റെ പ്രവർത്തനങ്ങൾക്ക് 2014 മുതൽ 2017 വരെ ഇന്ത്യയിൽ വേരോട്ടമുണ്ടായതായി കോടതി നിരീക്ഷിച്ചു. എന്നാൽ, പ്രതികൾ ഐ.എസിന് സാമ്പത്തിക സഹായം ചെയ്തെന്ന കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല. 2017ൽ കണ്ണൂരിലെ വളപട്ടണം പൊലീസാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. തുടർന്ന്, അന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ, 2016ൽ കണ്ണൂരിൽനിന്ന് ഒട്ടേറെ യുവാക്കൾ ഐ.എസിൽ ചേരാൻ സിറിയയിലേക്ക് കടന്നതായി കണ്ടെത്തി. ഇവരിൽ ചിലർ കൊല്ലപ്പെട്ടതായും മറ്റ് ചിലരെ കാണാതായതായും പിന്നീട് വിവരം ലഭിച്ചിരുന്നു. യു.കെ. ഹംസയാണ് യുവാക്കളെ കുറ്റകൃത്യത്തിലേക്ക് ആകർഷിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

എൻ.ഐ.എ പ്രതിചേർത്ത മിദ്‍ലാജ്, റസാഖ്, ഹംസ എന്നിവർ വിചാരണ നേരിട്ടപ്പോൾ റാഷിദ്, മനാഫ് റഹ്മാൻ, കെ.അഫ്സൽ എന്നിവരെ മാപ്പുസാക്ഷികളാക്കിയാണ് വിചാരണ നടത്തിയത്.

ജ​ന​ങ്ങ​ൾ കാ​ഴ്ച​പ്പാ​ടു​ക​ൾ പ​ങ്കു​വെ​ച്ചി​ല്ലെ​ങ്കി​ൽ ജ​നാ​ധി​പ​ത്യം ന​ട​പ്പാ​കി​ല്ല

ജ​നാ​ധി​പ​ത്യ​മെ​ന്ന​ത്​ തു​റ​ന്ന ച​ർ​ച്ച​യി​ലൂ​ടെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ സ​ർ​ക്കാ​റാ​ണ്. ജ​ന​ങ്ങ​ൾ അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ പ​ങ്കു​വെ​ച്ചി​ല്ലെ​ങ്കി​ൽ ജ​നാ​ധി​പ​ത്യം ന​ട​പ്പാ​കു​ക​യോ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ക​യോ ചെ​യ്യി​ല്ല. ആ​ശ​യ​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര​മാ​യ കൈ​മാ​റ്റം പ്ര​തി​ബ​ന്ധ​ങ്ങ​ളി​ല്ലാ​ത്ത വി​വ​ര കൈ​മാ​റ്റം, വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടു​ക​ൾ പ്ര​ക​ടി​പ്പി​ക്ക​ൽ, ച​ർ​ച്ച​യി​ലൂ​ടെ ഒ​രാ​ളു​ടെ കാ​ഴ്ച​പ്പാ​ട്​ രു​പ​വ​ത്ക​രി​ച്ച്​ അ​വ പ്ര​ക​ടി​പ്പി​ക്ക​ൽ എ​ന്നി​വ​യെ​ല്ലാ​മാ​ണ്​ സ്വ​ത​ന്ത്ര സ​മൂ​ഹ​ത്തി​ന്‍റെ സൂ​ച​ക​ങ്ങ​ൾ. ശ​രി​യാ​യ ത​ര​ത്തി​ൽ സ്വ​ന്തം കാ​ഴ്ച​പ്പാ​ടു​ക​ൾ രൂ​പ​പ്പെ​ടു​ത്താ​ൻ ഈ ​സ്വാ​ത​ന്ത്ര്യം കൊ​ണ്ട്​ മാ​ത്രം ജ​ന​ങ്ങ​ൾ​ക്ക്​ ക​ഴി​യും. വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു സ്വ​ത​ന്ത്ര സ​മൂ​ഹ​ത്തി​ൽ അ​വ​രു​ടെ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - Accused sentenced to jail and fine in Valapatnam IS case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.