Posted On
date_range Updated On
date_range മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രൻ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ചു
കാസർകോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് കാസർകോട് ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ കെ. സുരേന്ദ്രൻ അടക്കം ആറു പേരാണ് പ്രതികൾ. സുരേന്ദ്രന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്‍റുമായ അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച നേതാവ് സുനിൽ നായിക്, വൈ. സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റ് പ്രതികൾ.
കെ. സുരേന്ദ്രനെതിരെ ജനാധിപത്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകളും പട്ടികജാതി-വർഗ വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.