ജെയ്മോൻ
മാനന്തവാടി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പൊലീസ് പിടിയിലായി. മോഷണം, കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയും കണ്ണൂർ ഇരിക്കൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളുമായ ഇരിക്കൂർ പടിയൂർ തടത്തിൽ ജെയ്മോനെയാണ് (48) തലപ്പുഴ എസ്.ഐ വിമൽ ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. തലപ്പുഴ സ്റ്റേഷനിലെ ലോങ് പെൻഡിങ് വാറന്റ് കേസിലെ പ്രതിയായിരുന്നു ജെയ്മോൻ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.