Posted On
date_range Updated On
date_range ബൈക്ക് മോഷണ കേസിലെ പ്രതി പിടിയില്‍
പാറശ്ശാല: ബൈക്ക് മോഷണ കേസിലെ പ്രതി പിടിയില്‍. പളുകല്‍ മലയടി വണ്ണിയൂര്‍ സ്വദേശി സുരേന്ദ്രന്‍ (32) നെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം 15ന് പാറശാല റെയില്‍വേ നീര്‍ കമ്പനിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന തിരുവരമ്പ് സ്വദേശിയായ അരുണ്‍ കുമാറിന്റെ ബൈക്ക് പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന്റെ പരാതിയെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് നിരവധി സ്ഥലങ്ങളിലായി മാറി മാറി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. ഇന്‍സ്പക്ടര്‍ ഹേമന്ത് കുമാര്‍ കെ.യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പക്ടര്‍മാരായ സജി, ജിതിന്‍ വാസ്, സി.പി.ഒമാരായ സാജന്‍, സുനില്‍, ദീപു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.