Posted On
date_range Updated On
date_range പാർട്ട്ടൈം പ്രമോഷൻ വർക്കിലൂടെ നിക്ഷേപിച്ചാൽ വൻ ലാഭമെന്ന്; 12 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട: ജോലി നൽകുന്ന ഏജൻസിയാണെന്നും ആമസോൺ പാർട്ട്ടൈം പ്രമോഷൻ വർക്കിലൂടെ നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്നും വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ. മലപ്പുറം നെല്ലിക്കുത്ത് സ്വദേശി ചക്കിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് മിഥിലാജാണ് (21) പിടിയിലായത്.
ആളൂർ മാനാട്ടുകുളം സ്വദേശി സാഫല്യം വീട്ടിൽ ഹരീഷ് രവീന്ദ്രനാഥിൽനിന്നാണ് 11,80,933 രൂപ തട്ടിയെടുത്ത്. മുഹമ്മദ് മിഥിലാജ് തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിലെടുത്ത ഓൺലൈൻ ജോബ് തട്ടിപ്പിലൂടെ അഞ്ചു ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലും പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.