ഒ​ന്ന​ര​കോ​ടി ത​ട്ടി​യ കേ​സി​ലെ പ്ര​തി ജ​യി​ലി​ല്‍ അ​ത്​​മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു

കാ​ക്ക​നാ​ട്: ആ​ഡം​ബ​ര കാ​റു​ക​ളു​ടെ ഡീ​ല​ര്‍ഷി​പ്​ വാ​ഗ്ദാ​നം ന​ട​ത്തി ഒ​ന്ന​ര​ക്കോ​ടി ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ റി​മാ​ന്‍ഡി​ലാ​യ പ്ര​തി ജി​ല്ല ജ​യി​ലി​ല്‍ ആ​ത്​​മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. അ​ല​ഹ​ബാ​ദ് ഗോ​വി​ന്ദ്പൂ​ര്‍ സ്വ​ദേ​ശി പ്ര​ദീ​പ് പാ​ണ്ഡെ​യാ​ണ്​ (38) കൈ​ഞ​ര​മ്പ് ബ്ലേ​ഡ് കൊ​ണ്ട് മു​റി​ച്ച് ആ​ത്​​മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. പ്ര​തി​യെ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും അ​വി​ടെ​നി​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ള്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. 

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് സെ​ല്ലി​ല്‍നി​ന്ന് പു​റ​ത്തി​റ​ക്കി​യ പ്ര​തി ശു​ചി​മു​റി​യി​ല്‍ ക​യ​റി ബ്ലേ​ഡ് കൊ​ണ്ട് കൈ​ത​ണ്ട​യി​ലെ ഞ​ര​മ്പ് മു​റി​ക്കു​ക​യാ​യി​രു​ന്നു. ഒ​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ ജ​യി​ല്‍ വാ​ര്‍ഡ​നും ജീ​വ​ന​ക്കാ​രും ചേ​ര്‍ന്നാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ത​ന്നെ മ​റ്റു​ള്ള​വ​ര്‍ ചേ​ര്‍ന്ന് കേ​സി​ല്‍ കു​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തി​ല്‍ മ​നം​നൊ​ന്താ​ണ് ആ​ത്​​മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തെ​ന്ന് പ്ര​തി ജ​യി​ല്‍ അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞു. 

കൊ​ച്ചി​യി​ലെ സെ​ക്യൂ​രി​റ്റി ഏ​ജ​ന്‍സി ഉ​ട​മ​ക്ക് ബി.​എം.​ഡ​ബ്ല്യു, ഓ​ഡി കാ​റു​ക​ളു​ടെ ഡീ​ല​ര്‍ഷി​പ്​ വാ​ഗ്ദാ​നം ന​ല്‍കി 1.39 കോ​ടി ത​ട്ടി​യ കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ ഇ​യാ​ളെ സെ​ന്‍ട്ര​ല്‍ സി.​ഐ എ. ​അ​ന​ന്ത​ലാ​ലി​​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഡ​ല്‍ഹി​യി​ല്‍ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കേ​ര​ള​ത്തി​ല്‍ ആ​ഡം​ബ​ര കാ​റു​ക​ളു​ടെ ഡീ​ല​ര്‍ഷി​പ്​ തു​ട​ങ്ങു​ന്ന​തി​നു​ള്ള സ്ഥ​ലം പ​രി​ശോ​ധി​ക്കാ​ന്‍ ഓ​ഡി​കാ​റി​​​െൻറ മാ​നേ​ജ​ര്‍ ച​മ​ഞ്ഞ് എ​ത്തി​യി​രു​ന്ന​ത് പ്ര​ദീ​പ് പാ​ണ്ഡെ​യാ​ണെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്. അ​റ​സ്​​റ്റി​ലാ​യ പ്ര​തി ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ജി​ല്ല ജ​യി​ലി​ല്‍ റി​മാ​ന്‍ഡി​ലാ​യ​ത്. 

ഒ​ന്നാം പ്ര​തി തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി പ്ര​കാ​ശ് എ​സ്. നാ​യ​ർ, നാ​ലാം പ്ര​തി പ്ര​കാ​ശി​​​െൻറ ഭാ​ര്യ ശ്രീ​ല​ത, ര​ണ്ടാം പ്ര​തി ഇ​ടു​ക്കി വാ​ഗ​മ​ണ്‍ സ്വ​ദേ​ശി ജു​ബി മാ​ത്യു എ​ന്നി​വ​രെ നേ​ര​േ​ത്ത അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​ത്തി​ല്‍ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ്ര​കാ​ശ് എ​സ്. നാ​യ​ർ, ജൂ​ബി മാ​ത്യു എ​ന്നി​വ​ര്‍ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ച്ച​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags:    
News Summary - accuse commit suicide in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.