കൊച്ചി: നഗരത്തിൽ കാൽനടക്കാരനോട് കാർ യാത്രക്കാരുടെ കണ്ണില്ലാ ക്രൂരത. കാറിടിച്ച് ബോണറ്റിലേക്ക് വീണ യുവാവുമായ ി അരക്കിലോമീറ്ററോളം അതിവേഗം കുതിച്ച വാഹനം പൊടുന്നനെ ബ്രേക്കിട്ട് വീഴ്ത്തിയശേഷം നിർത്താതെ പോവുകയായിരുന്നു. എളമക്കര പേരണ്ടൂർ കവുങ്ങുംകൂട്ടത്തിൽ വീട്ടിൽ കെ.എസ്. നിഷാന്തിനോടാണ് (33) കാറിലുണ്ടായിരുന്നവർ മനഃസാക്ഷിയെ ഞെട്ടി ക്കുന്ന ക്രൂരത ചെയ്തത്.
റോഡിൽ വീണ നിഷാന്തിെൻറ കാലിലൂടെ കാറിെൻറ ചക്രം കയറി. ഓടിക്കൂടിയ നാട്ടുകാർ യുവ ാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. കാർ ഡ്രൈവറെ പിന്നീട് പൊലീസ് പിടികൂടി. പള്ളുരുത്തി കച്ചേരിപ്പടി സ്വദേശി കാട്ടുമ്മേൽപറമ്പിൽ വീട്ടിൽ നഹാസാണ് (25) അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ഇടപ്പള്ളി ബൈപാസിലെ സർവിസ് റോഡിൽ മരോട്ടിച്ചുവടിന് സമീപത്തെ വളവിലാണ് സംഭവം. ഐ.എൻ.ടി.യു.സി എളമക്കര മണ്ഡലം പ്രസിഡൻറും ഓട്ടോ ഡ്രൈവറുമായ നിഷാന്ത് സുഹൃത്തിെൻറ ഓട്ടോയിൽനിന്ന് ഇറങ്ങി റോഡരികിലൂടെ നടന്നുപോകുമ്പോൾ പാലാരിവട്ടം ഭാഗത്തേക്ക് വരുകയായിരുന്ന വെള്ള സ്വിഫ്റ്റ് ഡിസയർ കാറാണ് ഇടിച്ചത്.
സമീപത്തെ സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിഷാന്തുമായി കാർ മുന്നോട്ടുകുതിക്കുന്നത് വ്യക്തമാണ്. വലതുകാലിന് ശസ്ത്രക്രിയ നടത്തിയശേഷം കമ്പിയിട്ടിട്ടുണ്ട്. രണ്ടുകാലും മൂന്നുമാസത്തേക്ക് അനക്കരുതെന്നാണ് ഡോക്ടർമാരുടെ നിർദേശം.
എളമക്കര സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ എസ്.ഐ പ്രേംകുമാറിെൻറ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് പ്രതിയെ കണ്ടെത്തിയത്. ഐ.പി.സി 338 (ജീവഹാനിക്കിടയാക്കുംവിധം പരിക്കേൽപിക്കൽ), ഐ.പി.സി 279 (അപകടകരമാംവിധം വാഹനമോടിക്കൽ) എന്നീ ചാർജുകളാണ് കാറോടിച്ചയാൾക്കെതിരെ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.