ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു

മാനന്തവാടി: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവർ തോൽപ്പെട്ടി അരണപ്പാറ നാഗമന കുന്നത്ത് അജീഷ് (26), സമീപവാസിയായ കോട്ടക്കൽ പൗലോസ് എന്ന സിനു (31) എന്നിവരാണ് മരിച്ചത്.

വ്യഴാഴ്ച രാവിലെ ഒമ്പതുമണിയോടെ കർണാടക ശ്രീമംഗല കാക്കൂരിൽ ആയിരുന്നു അപകടം. ശ്രീ മംഗലയിൽ മുളക് പറിക്കാനായി തൊഴിലാളികളെ കൊണ്ടുപോവുകയായിരുന്നു. അപ്പപ്പാറ ചക്കിണി  സ്വദേശികളായ വിനോദ് (25), ദേവി (30), മഞ്ജു (30), രാമൻ (32), വെള്ള (60), കോട്ടിയൂര് സോമൻ (55), ചേകാടി കോളനി ബാബു (32), പൂച്ചക്കല്ലിൽ താമസിക്കുന്ന മധുരമാ മട്ടം സ്വദേശി അളക സ്വാമി (35) എന്നിവരാണ് പരിക്കുകളോടെ ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ളത്.

അജീഷി​​െൻറ പിതാവ്: കുഞ്ഞേട്ടൻ എന്ന രാഘവൻ. മാതാവ്: പൊന്നമ്മ. സഹോദരൻ: അരുൺകുമാർ. ഭാര്യ: തങ്കമണി. മക്കൾ: ഹർഷ, ആദിത്യൻ. പരേതനായ ആൻറണിയുടെ മകനാണ് സിനു. മാതാവ്: ലീല. വസന്തയാണ് സിനുവി​​െൻറ ഭാര്യ. രണ്ട്: മക്കളുണ്ട്.

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.