തച്ചനാട്ടുകര: ദേശീയപാത 966ല്‍ മണ്ണാർക്കാടിനടുത്ത കൊമ്പത്ത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് മൂന്നര വയസ്സുകാരന്‍ അടക്കം രണ്ടുപേര്‍ മരിച്ചു. കുട്ടികള്‍ അടക്കം ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി കാഞ്ഞിരുണ്ടില്‍ ഇസ്മായിലിെൻറ ഭാര്യ ഖദീജ (48), സാദിഖിെൻറ മകന്‍ മുഹമ്മദ് റനീഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏേഴാടെയാണ് സംഭവം. കുന്നപ്പള്ളി സ്വദേശികളായ കാഞ്ഞിരുണ്ടില്‍ ഇസ്മായില്‍ (56), പൊട്ടേങ്ങല്‍ ഷൗക്കത്തിെൻറ ഭാര്യ നുസ്റത്ത് (30), മക്കളായ ഹാഷിം, ഫാത്തിമത്ത് ലത്തീഫ (11), മുഹമ്മദ് മുസ്തഫ (ഏഴ്), കാഞ്ഞിരുണ്ടില്‍ നിസാനു സാദിഖിെൻറ മകൾ ഷഹാന (ഏഴ്) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലമ്പുഴയിലേക്ക് വിനോദയാത്ര പോയി തിരിച്ചുവരവെയാണ് അപകടം. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമായി ഓട്ടോറിക്ഷ കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയിൽ കുടുങ്ങിക്കിടന്നവരെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.