പ്രതീകാത്മക ചിത്രം

വാഹനാപകടം: ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഇരിങ്ങാലക്കുട: വാഹനാപകട കേസിൽ 1,00,05,300 രൂപയും 7.5 ശതമാനം പലിശയും നഷ്ടപരിഹാരമായി നൽകാൻ ഇരിങ്ങാലക്കുട എം.എ.സി.ടി കോടതി ഉത്തരവിട്ടു. ഗുരുവായൂര്‍ അമ്പാടി പുത്തുപുറം പ്രഭാകരന്റെ മകള്‍ പ്രവീണയാണ് അപകടത്തിൽ പെട്ടത്. 2021 മാര്‍ച്ച് 26 ന് പോട്ട ആനന്ദഭവന്‍ ഹോട്ടലിന് സമീപമായിരുന്നു അപകടം.

പലിശയും കോടതി ചെലവുമടക്കം 1,29,37,592 രൂപ നൽകണം. ഇരിങ്ങാലക്കുട എം.എ.സി.ടി കോടതി ജഡ്ജ് എന്‍. വിനോദ് കുമാറാണ് വിധി പുറപ്പെടുവിച്ചത്. ഹരജിക്കാരിക്ക് വേണ്ടി അഡ്വ. ഇ.ബി. സുരേഷ് ബാബു, അഡ്വ. അല്‍ഫോണ്‍സ ആന്റണി എന്നിവര്‍ ഹാജരായി.

Tags:    
News Summary - accident: Order to pay compensation of Rs 1 cr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.