Posted On
date_range Updated On
date_range മുക്കത്ത് ടിപ്പർ ലോറിയിടിച്ച് അധ്യാപികയും മകളും മരിച്ചു
കോഴിക്കോട്: മുക്കത്ത് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ആനയാംകുന്ന് മുണ്ടയാട്ട് മജീദ് മാസ്റ്ററുടെ ഭാര്യ ഷിബ(43), മകൾ ഹിഫ്ത(13) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതോടെ മുക്കം കടവ് പാലത്തിന് സമീപം പാഴൂർ തോട്ടം പള്ളിക്ക് സമീപമാണ് അപകടം. മുക്കം ഒാർഫനേജ് എൽ.പി സ്കൂളിൽ അധ്യാപികയാണ് ഷീബ. സ്കൂൾ സമയങ്ങളിൽ റോഡിലിറങ്ങുന്നതിന് ടിപ്പർ ലോറികൾക്ക് വിലക്കുള്ള സമയത്താണ് ഈ ലോറി നിരത്തിലറങ്ങി അപകടമുണ്ടാക്കിയത്. പിന്നീടെത്തിയ ലോറികൾ നാട്ടുകാർ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.