പൊങ്കാലക്കുപോയ മാതാവിനും മകൾക്കും വാഹനാപകടത്തിൽ ദാരുണാന്ത്യം

കൊല്ലം: ആറ്റുകാൽ പൊങ്കാലക്ക്​ പോകവെ വാഹനാപകടത്തിൽ മാതാവിനും മകൾക്കും ദാരുണാന്ത്യം. കൊല്ലം ഉളിയക്കോവിൽ കാവടിപ്പുറം നഗർ കാവടി കിഴക്കതിൽ ജലജ മണികണ്‌ഠൻ (50), മകൾ ആര്യ (27) എന്നിവരാണ് സ്​കൂട്ടറിൽ കെ.എസ്​.ആർ.ടി.സി ബസിടിച്ച്​ മ രിച്ചത്. ബുധനാഴ്​ച രാവിലെ ആറോടെ കൊല്ലം-കണ്ണനല്ലൂർ റോഡിൽ ഭാരതരാജ്ഞി പള്ളിക്ക് മുന്നിലായിരുന്നു അപകടം.

തിരുവനന്തപുരത്തേക്ക് പോകാൻ വീട്ടിൽനിന്ന്​ സ്കൂട്ടറിൽ റെയിൽവേ സ്​റ്റേഷനിലേക്ക്​ പോകുകയായിരുന്നു ജലജയും ആര്യയും. കൊല്ലത്തുനിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ കെ.എസ്.ആർ.ടി.സി വേണാട് ബസ് സ്​കൂട്ടറിൽ ഇടിക്കുകയായിരുന്നു. ജലജ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആര്യക്ക്​ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയെങ്കിലും രാവിലെ ഒമ്പതോടെ മരിച്ചു.

ജലജയുടെ ഭർത്താവ് മണികണ്‌ഠൻ ചിന്നക്കടയിൽ ലോഡിങ്​ തൊഴിലാളിയാണ്. അരിപ്പൊടിയും മറ്റ്​ സാധനങ്ങളും പാക്കറ്റിലാക്കി കടകളിൽ എത്തിക്കുന്ന സംരംഭം നടത്തിവരുകയായിരുന്നു ജലജ. ആതിരയാണ്​ ജലജയുടെ മറ്റൊരു മകൾ. ആര്യയുടെ ഭർത്താവ് ശ്രീജിത്ത് വിദേശത്താണ്. യു.കെ.ജി വിദ്യാർഥി അദ്വൈത് ഏക മകനാണ്. ഇരുവരുടെയും മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ശ്രീജിത്ത് വ്യാഴാഴ്​ച നാട്ടിലെത്തിയ ശേഷം പോളയത്തോട് ശ്മശാനത്തിൽ സംസ്കാരം. അപകടത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസി​​െൻറ ഡ്രൈവർ ഒളിവിലാണ്.

Tags:    
News Summary - Accident in Kollam-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.