അങ്കമാലി: എറണാകുളം പാലാരിവട്ടം ഒബ്റോണ്‍ മാളിന് സമീപം സ്കൂട്ടറിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ചു. തൃശൂര്‍ കൂര്‍ക്കഞ്ചേരി എലൈന്‍മിഷന്‍ ആശുപത്രിക്ക് സമീപം കടലാശ്ശേരി വീട്ടില്‍ സതീശന്‍െറ മകന്‍ അമേഷ് കൃഷ്ണ (22), അങ്കമാലി തുറവൂര്‍ കിടങ്ങൂര്‍ ആഴത്തുപടി വീട്ടില്‍ പവനന്‍െറ മകന്‍ എ.പി.വിവേക് (24) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം 3.45ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലതല്ലി വീണ വിവേക് തല്‍ക്ഷണം മരിച്ചു. തലക്ക് ക്ഷതമേറ്റ് അവശനിലയില്‍ എറണാകുളം മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമേഷ് കൃഷ്ണ ഞായറാഴ്ച പുലര്‍ച്ചെയും മരണപ്പെട്ടു.
അമേഷ്കൃഷ്ണയും, വിവേകും സുഹൃത്തുക്കളാണ്. വിവേക് മഞ്ചേരിയില്‍ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെയും, അമേഷ് അങ്കമാലിയില്‍ സ്വകാര്യഫാന്‍സി സ്റ്റോഴ്സിലെയും ജീവനക്കാരാണ്. ഇരുവരും വിവേകിന്‍െറ എറണാകുളത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇടപ്പള്ളിയില്‍ നിന്ന് ബൈപാസ് വഴി വൈറ്റിലയിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ യു.ടേണ്‍ തിരിഞ്ഞ് വരുകയായിരുന്ന സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട്കൊടുത്തു. അമേഷ് കൃഷ്ണയുടെ കുടുംബം വര്‍ഷങ്ങളായി ചെങ്ങമനാട് പഴയയൂനിയന്‍ ടൈല്‍ വര്‍ക്സിന് സമീപം വാടകക്കാണ് താമസിക്കുന്നത്. അമ്മ: സ്മിത. സഹോദരങ്ങള്‍: അതുല്‍ കൃഷ്ണ, ആര്യകൃഷ്ണ, ആരോണ്‍. മൃതദേഹം ചെങ്ങമനാട്ടുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്കരിക്കുന്നതിനായി നാട്ടിലേക്ക് കൊണ്ട് പോയി. വിവേകിന്‍െറ അമ്മ: ജ്യോതി. സഹോദരങ്ങള്‍: വിഷ്ണു, വൈഷ്ണവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.