കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു യു.കെ.ജി വിദ്യാര്‍ഥി മരിച്ചു

താമരശ്ശേരി: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു യു.കെ.ജി വിദ്യാര്‍ഥി മരിച്ചു. പിതാവിനെ ഗുരുതര പരിക്കുകളോടെ കോഴി ക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുങ്കത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ കാരാടി കണ്ണന്‍കുന്നില്‍ വാടകക്ക് താമസിക്കുന്ന കുന്ദമംഗലം ആനപ്പാറ അനൂപ് ലാലി​​െൻറ മകന്‍ കൃഷ്ണ കെ. ലാല്‍ (ആറ്) ആണ് അപകടത്തില്‍ മരിച്ചത്.

കഴിഞ്ഞ ദിവസം മുക്കം വെസ്​റ്റ്​ മണാശ്ശേരിയില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നു. താമരശ്ശേരി ഗവ. യു.പി. സ്‌കൂള്‍ യു.കെ.ജി വിദ്യാര്‍ഥിയാണ് കൃഷ്ണ. മാതാവ്: അഖില. സഹോദരി: അനര്‍ഘ.
Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.