വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാന്നാര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരമത്തുര്‍ ഷഫീക്ക് മന്‍സലില്‍ അസ ീസുകുട്ടിയുടെയും ഖദീജയുടെയും മകന്‍ ഷഫിക്ക് (25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8 നായിരുന്നു അപകടം. മാന്നാര്‍ പുലിയൂർചെങ്ങന്നൂര്‍ റോഡില്‍ ബുധനൂര്‍ കിഴക്ക് കനാൽ ജംഗ്ഷനു സമീപമുള്ള കോടംച്ചിറയിലുണ്ടായ വാഹനാപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് പരുമല സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കമ്പനി വക കുടിവെള്ളം വിതരണം ചെയ്യുന്ന ടെമ്പോ വാൻ റോഡരുകിലെ മരത്തിൽ ഇടിച്ചായിരുന്നു അപകടം. ഞായറാഴ്ച പുലർച്ചെ 1.50നാണ് മരണം സംഭവിച്ചത്. വാഹനം ഒാടിച്ച ഡ്രൈവര്‍ കുട്ടമ്പേരൂര്‍ പഴവൂര്‍ ജാഫര്‍ (27) പരിക്കേറ്റ് ഇപ്പോഴും ആശുപത്രി ചികിത്സയിലാണ്.

ഷഫിക്ക് അവിവാഹിതനാണ്. സഹോദരങ്ങള്‍: പി.എ ഷമീര്‍, പി.എ ഷംല. മാന്നാർ പോലീസ് മേൽനട നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടു കൊടുത്ത മൃതദേഹം ഇരമത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഞായറാഴ്ച ഉച്ചക്ക് ഖബറടക്കി.

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.