Posted On
date_range Updated On
date_range മലപ്പുറത്ത് വാഹനാപകടം; മൂന്ന് മരണം
മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഗുഡ്സ് ഓട്ടോയുമായി ഇടിച്ച് മൂന്ന് പേർ മരിച്ചു. ഒരാളുടെ നില അത ീവ ഗുരുതരം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച മൂന്ന് പേരും. കൂട്ടിലങ്ങാടിയില്‍ സ്ഥിരമായി അപകടമുണ്ടാവാറുള്ള സ്ഥലത്ത് തന്നെയാണ് ഇന്ന് രാവിലെയും അപകടം നടന്നത്.
കൂട്ടിലങ്ങാടി പെട്രോള്‍ പമ്പില്‍ നിന്ന് വന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ബംഗാൾ സ്വദേശികളായ സൈദുൽ ഖാൻ (30), സഹോദരങ്ങളായ എസ് കെ ഷബീറലി (47), എസ് കെ സാദത്ത് (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിസാമുദീൻ, ദീപക്കർ മണ്ഡൽ എന്നിവരം മഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൻെറ സിസിടിവി ദൃശ്യം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.