സ്കൂട്ടർ അപകടത്തിൽ മരിച്ച ഷിജു
Posted On
date_range Updated On
date_range ഭക്ഷണം വിതരണം ചെയ്യാൻ പോകവെ സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
നടുവിൽ: ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യാൻ പോകവെ യുവാവ് സ്കൂട്ടർ അപകടത്തിൽ മരിച്ചു. നടുവിൽ ടൗണിലെ ഹോട്ടൽ ജീവനക്കാരനായ ഉത്തൂരിലെ ചപ്പിലി ഷിജു (24) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ച ഒരു മണിയോടെ നടുവിൽ സെൻട്രൽ ജങ്ഷനിലായിരുന്നു അപകടം. ഷിജു സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തലയടിച്ചു വീണ ഷിജുവിനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
പരേതയായ കാർത്യായനിയാണ് മാതാവ്. സഹോദരൻ: ബൈജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.