മുളക്കഴ: ചെങ്ങന്നൂരിൽ കെ.എസ്.ആർ.ടി.സി ബസും പിക്അപ് വാനും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ആലപ്പുഴ വൈദ്യർമുക്ക് സ്വദേശികളായ പള്ളിപുരയിടത്തിൽ കെ. ബാബു, പുതുവൽ പുരയിടത്തിൽ ബാബു ഇബ്രാഹിം, സജീവ് ഇബ്രാഹിം, ആസാദ് എന്നിവരാണ് മരിച്ചത്. ആറു പേർക്ക് പരിക്ക്. ബാബു ഇബ്രാഹിമും സജീവ് ഇബ്രാഹിമും സഹോദരങ്ങളാണ്.
രാവിലെ ആറര മണിയോടെ ചെങ്ങന്നൂർ മുളക്കഴയിലെ കാണിക്കമണ്ഡപം ജംങ്ഷനിലാണ് സംഭവം. മരിച്ചവർ പിക്അപ് വാനിലെ യാത്രക്കാരാണ്. കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരായ ഗീതാ ജോസഫ്, ജോസഫ്, മാണി, ഏലിയാമ്മ, കോയ, ജാഫർ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചെങ്ങന്നൂർ സെഞ്ചുറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ബസും ചെങ്ങന്നൂരിലേക്ക് വരുകയായിരുന്ന വാനും ആണ് അപകടത്തിൽപ്പെട്ടത്. മൂന്നു പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിക്കുമാണ് മരണപ്പെട്ടത്. മൂന്നു മൃതദേഹങ്ങൾ ചെങ്ങന്നൂർ സെഞ്ചുറി ആശുപത്രിയിലും ഒരെണ്ണം താലൂക്ക് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു. മരിച്ച നാലു പേരും ഖലാസി തൊഴിലാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.