ചാലക്കുടിയിൽ സ്​കൂൾ വാനും കെ.എസ്​.ആ.ടി.സിയും കൂട്ടിയിടിച്ച്​ വിദ്യാർഥി മരിച്ചു

ചാലക്കുടി: ചാലക്കുടി സൗത്ത്​ ജംഗ്​ഷനിൽ വിദ്യാർഥികളുമായി ​​വന്ന ടെ​േമ്പാ ട്രാവലറിൽ  കെ.എസ്​.ആർ.ടിസി ബസിടിച്ച്​ വിദ്യാർഥി  മരിച്ചു. മാള വിജയഗിരി പബ്​ളിക്​ സ്​കൂളിലെ  ഒമ്പതാം ക്ലാസ്​ വിദ്യാർഥി ധനുഷ്​കൃഷ്​ണയാണ്​​ മരിച്ചത്​. ചാലക്കുടി ചേനത്തുനാട് കുളങ്ങര കൃഷ്ണകുമാറിന്റെ മകനാണ് ധനുഷ്. 10 വിദ്യാർഥികൾക്ക്​ പരിക്കേറ്റു. 

വിവിധ സ്​കൂളിലെ വിദ്യാർഥിക​ളുമായി പോയ ടെ​േമ്പാ ട്രാവലറിൽ തൃശ​​ൂരിലേക്ക്​ പോവുകയായിരുന്ന​ കെ.എസ്​.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.  ഇന്ന്​ രാവിലെ എട്ടരയോടെയാണ്​ സംഭവം

Tags:    
News Summary - accident in chalakudy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.