തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മുൻ മന്ത്രി എ.സി. മൊയ്തീൻ ഇന്ന് ഇ.ഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. എം.എൽ.എമാർക്കുള്ള ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കേണ്ടതിനാൽ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് മൊയ്തീൻ ഇമെയ്ൽ വഴി ഇഡിയെ അറിയിച്ചു. ക്ലാസിൽ പങ്കെടുക്കാൻ മൊയ്തീൻ തിരുവനന്തപുരത്തെത്തി.
10 വർഷത്തെ ബാങ്ക് ഇടപാട് രേഖകളും ആദായനികുതി രേഖകളും ഹാജരാക്കാൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രേഖകൾ അപൂർണമായതിനാൽ പൂർണവിവരങ്ങളുമായി ചൊവ്വാഴ്ച എത്താനാണ് നിർദേശിച്ചിരിക്കുന്നത്. സെപറ്റംബർ 10ന് മൊയ്തീനെ ഇ.ഡി 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
മൊയ്തീനെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായുള്ള തെളിവ് ശേഖരണം കൂടിയാണ് തിങ്കളാഴ്ചയിലെ ഇ.ഡിയുടെ പരിശോധനയെന്നാണ് വിവരം. ബാങ്കുകളിലെ പരിശോധനക്കുശേഷം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണനെയും വിളിപ്പിച്ചേക്കുമെന്നാണ് സൂചന. മൊയ്തീനെ കൂടാതെ പാർട്ടിയിലെ രണ്ട് പ്രമുഖർക്കുകൂടി കേസിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. പത്തോളം സഹകരണ ബാങ്കുകൾ ഉൾപ്പെടെ ഇ.ഡിയുടെ അന്വേഷണ പരിധിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.