എ.സി പൊട്ടിത്തെറിച്ച് മുറി കത്തിനശിച്ച നിലയില്‍
ആലപ്പുഴ: എ.സി പൊട്ടിത്തെറിച്ച് മുറിയിലുണ്ടായിരുന്ന തുണികള്‍ക്ക് തീപിടിച്ചു. സീവ്യൂ വാർഡ്, വടക്കേകളം ജോസ് മാത്യുവിന്റെ വീട്ടിലെ എ.സിയാണ് പൊട്ടിത്തെറിച്ചത്.
ആലപ്പുഴ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ച ശേഷം എക്സ്ഹോസ്റ്റ് ബ്ലോവർ ഉപയോഗിച്ച് മുറിക്കുള്ളിലെ പുക പുറന്തള്ളി.അസി. സ്റ്റേഷൻ ഓഫിസർ കെ.ആര്. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ ആര്.ഡി. സനൽകുമാർ, ഹാഷിം, എ.ജെ. ബഞ്ചമിൻ, സി.കെ. സജേഷ്, ജോബിൻ വർഗീസ്, പി. രതീഷ്, പുരുഷോത്തമൻ, ഉദയകുമാർ, എച്ച്.ജി. സുരേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.