പാറശ്ശാല: ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളജിൽ എ.ബി.വി.പി സംഘം വിദ്യാർഥിയുടെ വസ്ത്രം അഴിച്ചു മാറ്റി ക്രൂരമായി മർദിച്ചു. ഒന്നാംവർഷ പൊളിറ്റിക്സ് വിദ്യാർഥി നേമം കുളക്കുടിയൂർക്കോണം മഠത്തുവിളാകത്ത് വീട്ടിൽ അഭിജിത്തിനെയാണ് 15ഒാളം വരുന്ന സംഘം മർദിച്ചത് എ.ബി.വി.പിയുടെ കൊടിപിടിക്കാനും രാഖി കെട്ടുവാനും തയാറാകാത്തതിനെ തുടർന്ന് കോളജ് ഗ്രൗണ്ടിന് സമീപത്തെ ആളൊഴിഞ്ഞ മൂലയിൽ വെച്ച് മർദിക്കുകയായിരുന്നു.
പുറത്തുള്ള ബി.ജെ.പിക്കാരും അക്രമത്തിൽ പങ്കാളികളായി. അഭിജിത്തിെൻറ മൊബൈൽ ഫോണിൽ ചെഗുവേരയുടെയും ആർ.എസ്.എസുകാർ േബാംബെറിഞ്ഞ് കൊലപ്പെടുത്തിയ സജിൻഷാഹുലിെൻറയും ചിത്രം കണ്ട സംഘം നീയൊക്കെ പാർട്ടി വളർത്തുവാനാണോടാ ഇവിടെ വരുന്നത്? ദലിതനായ നീ ഇവിടെ പഠിക്കേണ്ടെന്നും ആക്രോശിച്ച് ജാതിേപ്പര് വിളിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
തുടർന്ന് അവശനായ അഭിജിത്തിനെ കോളജ് ഗ്രൗണ്ടിന് സമീപത്തു കൂടി ഒാടിച്ചുവിടുകയായിരുന്നു. സംഘ്പരിവാറിെൻറ ഭീഷണിമൂലം സംഭവം പുറത്തറിഞ്ഞില്ല. കഴിഞ്ഞ ദിവസം ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. വിദ്യാർഥികളെ ബലം പ്രയോഗിച്ച് ശാഖയിൽ കൂട്ടിക്കൊണ്ടുപോവുക, രാഖി കെട്ടിക്കുക, വിസമ്മതിച്ചാൽ ഭീഷണിയും മർദനവും അഴിച്ചുവിടുകയും ചെയ്യുന്നത് പതിവാണെന്ന് പരാതിയുമുണ്ട്.
മാസങ്ങൾക്കു മുമ്പ് ചെഗുവേരയുടെ സ്റ്റിക്കർ ബൈക്കിൽ കണ്ടതിനെ തുടർന്ന് പൊഴിയൂർ സ്വദേശിയായ ഒരു വിദ്യാർഥിയെ മർദിച്ചിരുന്നു. അഭിജിത്തിനെ മർദിച്ചവർക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്ന് സി.പി.എം പാറശ്ശാല ഏരിയ സെക്രട്ടറി കടകുളം ശശിയും എസ്.എഫ്.െഎ പാറശ്ശാല ഏരിയ കമ്മിറ്റിയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.