ആര്‍.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി; കണ്ണൂരില്‍ ഇന്ന്​ ഹര്‍ത്താല്‍

പേരാവൂർ: കൊമ്മേരി ആടുവളര്‍ത്തല്‍ കേന്ദ്രത്തിന് സമീപം ആർ.എസ്‌.എസ്‌ പ്രവർത്തകൻ വെ​േട്ടറ്റ്​ മരിച്ചു. കാക്കയങ്ങാട് ഐ.ടി.ഐ വിദ്യാർഥിയായ ചിറ്റാരിപ്പറമ്പിനടുത്ത ആലപ്പറമ്പ് സ്വദേശി ബാവ എന്ന ശ്യാംപ്രസാദാണ്​​ (24) കൊല്ലപ്പെട്ടത്​. 

വെള്ളിയാഴ്ച വൈകീട്ട് അ​േഞ്ചാടെയായിരുന്നു സംഭവം. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ശ്യാംപ്രസാദിനെ കാറില്‍ പിന്തുടര്‍ന്നെത്തിയ മുഖംമൂടിസംഘം ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡില്‍വീണ ശ്യാംപ്രസാദ് ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വീടി​​​​​​​െൻറ വരാന്തയില്‍​െവച്ച് ആക്രമിസംഘം വെട്ടുകയായിരുന്നു. ഇതുവഴി പോവുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളംെവച്ചതിനെ തുടര്‍ന്നാണ് ആക്രമിസംഘം പിന്തിരിഞ്ഞത്. 

തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ശ്യാംപ്രസാദിനെ പ്രദേശവാസികള്‍ കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആർ.എസ്​.എസ്​ കണ്ണവം 17ാം മൈൽ ശാഖാ മുഖ്യശിക്ഷകാണ് ശ്യാംപ്രസാദ്​​. കൂത്തുപറമ്പ് ഗവ. ആശുപത്രിയിലെ പ്രാഥമിക നടപടികൾക്കുശേഷം മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക്​ മാറ്റിയിരിക്കുകയാണ്. 

സംഭവത്തിൽ പ്രതിഷേധിച്ച്​ കണ്ണൂർ ജില്ലയിലും മാഹിയിലും ബി.ജെ.പി ശനിയാഴ്​ച​ ഹർത്താലിന്​ ആഹ്വാനംചെയ്​തു. രാവിലെ ആറു മുതൽ വൈകീട്ട്​ ആറുവ​രെയാണ്​ ഹർത്താൽ. അവശ്യസേവനങ്ങളും വാഹനങ്ങളും ഹർത്താലിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. സംഭവത്തിൽ പങ്കുണ്ടെന്ന്​ സംശയിക്കുന്ന നാലുപേരെ തലപ്പുഴ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. വാഹനമടക്കമാണ്​ ഇവരെ പിടികൂടിയത്​. 

രവീന്ദ്രൻ-ഷൈമ ദമ്പതികളുടെ മകനാണ്​. സഹോദരങ്ങൾ: ജോഷി, ഷാറോൺ. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. ഉന്നത ​െപാലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശക്തമായ ​െപാലീസ് സംഘം കണ്ണവം മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ, പേരാവൂര്‍ സി.ഐ എ. കുട്ടികൃഷ്ണന്‍, കൂത്തുപറമ്പ് സി.ഐ ജോഷി ജോസ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.  
 


 

Tags:    
News Summary - abvp worker killed in kannur -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.