കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞയാൾ പിടിയിൽ. കൊടുവള്ളി സ്വദേശി അബുലൈസിനെയാണ് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസും (ഡി.ആർ.െഎ) പൊലീസും ചേർന്ന് ശനിയാഴ്ച തൃശൂരിൽനിന്ന് പിടികൂടിയത്. കല്യാണവിരുന്നിൽ പെങ്കടുക്കാനെത്തിയെന്ന് വിവരം ലഭിച്ചതോടെ ഡി.ആർ.െഎ ഉദ്യോഗസ് ഥരെത്തി ലോക്കൽ പൊലീസിെൻറ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പിന്നീട് വടകര റൂറൽ എസ്.പിക്ക് കൈമാറി പൂജപ്പുര സെൻട്രൽ ജയിലിേലക്ക് മാറ്റി. കേസിലെ മൂന്നാം പ്രതിയായ അബുലൈസ് ലുക്കൗട്ട് സർക്കുലർ നിലനിൽക്കുന്നതിനാൽ നേപ്പാളിലും ഗൾഫ് നാടുകളിലുമായി കഴിയുകയായിരുന്നു.
2013 നവംബര്‍ എട്ടിന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ആറ് കിലോ സ്വര്‍ണം ഡി.ആർ.ഐ പിടികൂടിയതോടെയാണ് അബുലൈസ് ഉൾപ്പെടുന്ന സംഘത്തിെൻറ സ്വർണക്കടത്ത് പുറത്തുവരുന്നത്. അന്ന് അറസ്റ്റിലായ തലശ്ശേരി സ്വദേശിനി റാഹില ചീരായ്, പുല്പള്ളി സ്വദേശിനിയും എയര്‍ഹോസ്റ്റസുമായ ഹിറാമോസ വി. സെബാസ്റ്റ്യൻ എന്നിവരെ ചോദ്യം ചെയ്തപ്പോൾ ഷഹബാസ്, ബന്ധു അബുലൈസ്, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി നബീല്‍ അബ്ദുല്‍ ഖാദർ, മുഹമ്മദ് അഷ്റഫ് എന്നിവരുടെ പങ്ക് വ്യക്തമാവുകയായിരുന്നു.
സംഘം മൊത്തം 39 കിലോ സ്വർണം കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. നബീൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഏെറക്കാലമായി ദുബൈയിലെ ജയിലിലായതിനാൽ ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. കാഠ്മണ്ഡു വഴി നേരത്തെ പലതവണ കേരളത്തിലെത്തിയിരുന്നതായി അബുലൈസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.