മൂവാറ്റുപുഴ: ഗർഭച്ഛിദ്രം നടത്താൻ 1500 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ വനിത ഡോക്ടറെ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചു. തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലെ ഡോക്ടറായിരുന്ന സാജിറ ഭാസിയെ ഒന്നരവർഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്.
2004ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൂന്ന് കുട്ടികളുള്ള തിരുവാങ്കുളം സ്വദേശി ഓമന നാലാമതും ഗർഭിണിയായതിനെത്തുടർന്ന് ഭർത്താവിനൊപ്പം ഡോക്ടറെ കാണാനെത്തി. ഗർഭച്ഛിദ്രം തേടിയപ്പോൾ 1500 രൂപ കൈക്കൂലി വേണമെന്നാവശ്യപ്പെട്ടു. ഇത്രയും പണമില്ലാതിരുന്നതിനാൽ ദമ്പതികൾ വിജിലന്‍സിന് പരാതി നൽകുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ പണം കൈമാറുന്നതിനിെട ഡോക്ടറെ പിടികൂടി.
കേസിൽ വ്യാഴാഴ്ച വിചാരണ പൂർത്തിയാക്കിയാണ് കോടതിവിധി പറഞ്ഞത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. വാദിയായ സ്ത്രീയുൾപ്പെടെ കൂറുമാറിയെങ്കിലും പ്രോസിക്യൂഷൻ ശക്തമായ നിലപാട് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.