Posted On
date_range Updated On
date_range കെ.പി. അബൂബക്കർ ഹസ്റത്ത് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ്
കൊച്ചി: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറായി കെ.പി. അബൂബക്കർ ഹസ്റത്തിനെ തെരഞ്ഞെടുത്തു. ചേലക്കുളം മുഹമ്മദ് അബുൽബുഷ്റ മൗലവിയുടെ നിര്യാണത്തെത്തുടർന്ന് ചേലക്കുളത്ത് ചേർന്ന ജംഇയ്യതിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. നിലവിൽ സീനിയർ വൈസ് പ്രസിഡന്റാണ് അബൂബക്കർ ഹസ്റത്ത്.
ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദുകുഞ്ഞ് മൗലവി, വൈസ് പ്രസിഡന്റ് വി.എം. അബ്ദുല്ല മൗലവി, ഒ. അബ്ദുറഹ്മാൻ മൗലവി, ബാവ മൗലവി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.