അഭിമന്യു വധം; അന്വേഷണം നിർണായകഘട്ടത്തിലെന്ന്​ പൊലീസ്

കൊ​ച്ചി: അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ൽ. അ​ടു​ത്ത​മാ​സം അ​വ​സാ​ന​ത്തോ​ടെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് നീ​ക്കം. അ​ഭി​മ​ന്യു​വി​നെ കു​ത്തി​യ​താ​രെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​ണ് ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. കൊ​ല​ക്ക്​ ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ക്കേ​ണ്ട​തു​മു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​താ​യാ​ണ് പൊ​ലീ​സ്​​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. ഏ​താ​നും​പേ​ർ ക​സ്​​റ്റ​ഡി​യി​ലു​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്.

അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ടി​ട്ട് ഞാ​യ​റാ​ഴ്ച ര​ണ്ടു​മാ​സം തി​ക​യും. കേ​സി​ൽ 16 പേ​രാ​ണ് ഇ​തു​വ​രെ പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ എ​ട്ടു​പേ​ർ​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട്​ പ​ങ്കു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ 30 പ്ര​തി​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. അ​രൂ​ക്കു​റ്റി സ്വ​ദേ​ശി​യും കാ​മ്പ​സ് ഫ്ര​ണ്ട് ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ൻ​റും മ​ഹാ​രാ​ജാ​സ് കോ​ള​ജ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ ജെ.​ഐ. മു​ഹ​മ്മ​ദാ​ണ് മു​ഖ്യ​പ്ര​തി. 

മു​ഹ​മ്മ​ദ് പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ച​ത്. അ​ക്ര​മി​സം​ഘ​ത്തെ വി​ളി​ച്ചു​വ​രു​ത്തി​യ കാ​മ്പ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റി​ഫ​യും പി​ടി​യി​ലാ​യി​രു​ന്നു. അ​തേ​സ​മ​യം, അ​ക്ര​മി​സം​ഘ​ത്തെ സ​ജ്ജ​മാ​ക്കി​യ പോ​പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ഷി​ജു​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. 
കൊ​ല​പാ​ത​ക സം​ഘ​ത്തി​ൽ 14 പേ​രു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് പൊ​ലീ​സ് ഭാ​ഷ്യം. 

Tags:    
News Summary - Abhimanyu murder case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.