കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്.എഫ്.െഎ പ്രവർത്തകനുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്ക്. സംഭവവുമായി നേരിട്ട് ബന്ധമുള്ള പ്രതികൾ സംസ്ഥാനം വിെട്ടന്ന സംശയത്തിെൻറ അടിസ്ഥാനത്തിലാണ് ബംഗളൂരു, കുടക്, മൈസൂരു എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. അന്വേഷണച്ചുമതല സർക്കിളിൽനിന്ന് അസിസ്റ്റൻറ് കമീഷണർക്ക് കൈമാറി.
സംഭവത്തിൽ നാലുപേരാണ് അറസ്റ്റിലായത്. 15 അംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നും ഇവർ എസ്.ഡി.പി.െഎ, കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളുമായി ബന്ധമുള്ളവരാണെന്നുമാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള ബാക്കി പ്രതികളെ തിരിച്ചറിഞ്ഞതായും ആറുപേർ എറണാകുളം നെട്ടൂർ സ്വദേശികളാണെന്നുമാണ് പൊലീസ് പറയുന്നത്. ഇവർ ഒളിവിലാണ്.
മുഖ്യപ്രതിയെന്ന് കരുതുന്ന വടുതല സ്വദേശി മുഹമ്മദും കുടുംബവും സ്ഥലത്തില്ല. പ്രതികൾ രാജ്യംവിട്ടുപേകാതിരിക്കാൻ മുൻകരുതൽ സർക്കുലർ പുറപ്പെടുവിക്കുകയും വിമാനത്താവളങ്ങളിൽ ജാഗ്രതനിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. എത്താനിടയുള്ള സ്ഥലങ്ങളിലെല്ലാം തിരച്ചിൽ നടത്താനാണ് തീരുമാനം. അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് പറഞ്ഞു.
എറണാകുളം സെൻട്രൽ സി.െഎ അനന്തലാലിനായിരുന്നു അന്വേഷണ ചുമതല. കൺട്രോൾ റൂം അസി. കമീഷണർ എസ്.ടി. സുരേഷ്കുമാറിനാണ് പുതുതായി ചുമതല നൽകിയിരിക്കുന്നത്. അന്വേഷണം വിപുലപ്പെടുത്തുന്നതിെൻറ ഭാഗമാണ് മാറ്റം. സംഭവം നടന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും കൊലയാളിയെ അടക്കം അറസ്റ്റ് ചെയ്യാൻ കഴിയാത്തതിെൻറ സമ്മർദവും പൊലീസിന് മേലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.