ന്യൂഡൽഹി: പായ് വഞ്ചിയിൽ ലോകം ചുറ്റുന്നതിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികനും ഇന്ത്യൻ നാവികസേന കമാണ്ടറുമ ായ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടു. ആസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 3333.6 കിലോമീറ്റർ (1800 നോട്ടിക്കൽ മൈൽ) പടിഞ്ഞാറ് ഭാഗത്ത് കടലിൽ നടന്ന രക്ഷാപ്രവർത്തനത്തിന്‍റെ ചിത്രങ്ങളാണ് സംഘാടകരായ ഗോൾഡൻ ഗ്ലോബ് റേഡ് പുറത്തുവിട്ടത്. ഇന്ത്യൻ നാവികസേനയുടെ ദീർഘദൂര നിരീക്ഷണ വിമാനമായ പി.8.ഐ വിമാനം പകർത്തിയ ദൃശ്യങ്ങളാണിത്.
ഫ്രഞ്ച് മത്സ്യബന്ധന കപ്പലായ 'എഫ്.പി.വി ഒാസിരിസി'ലെ മെഡിക്കൽ സംഘം തകർന്ന പായ് വഞ്ചിയായ 'വി.എസ്. തുരിയ'യയിൽ നിന്ന് അഭിലാഷിനെ ഒാറഞ്ച് സ്ട്രെക്ചറിൽ സോഡിയാക് ബോട്ടിലേക്ക് മാറ്റുന്നതിന്‍റെ ചിത്രങ്ങളാണുള്ളത്. കൂടാതെ പായ് മരം തകർന്ന് തരിപ്പണമായ വഞ്ചിയും രക്ഷാപ്രവർത്തനത്തിന്‍റെ സമയത്ത് ശക്തമായ തിരമാല പായ് വഞ്ചിയിലേക്ക് അടിച്ചു കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും.
ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലേ ദൊലാൻ തുറമുഖത്ത് നിന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് ആരംഭിച്ചത്. അഭിലാഷ് ടോമിക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 18 പേരാണ് പായ്വഞ്ചികളിൽ സാഹസിക യാത്ര തുടങ്ങിയത്. ഇതിൽ ഏഴു പേർ വിവിധ കാരണങ്ങളാൽ യാത്രാമധ്യേ പിന്മാറി. ഫിലിഷിങ് പോയിന്‍റിലെത്താൻ 16,113.3 നോട്ടിക്കൽ മൈൽ മാത്രം ഉള്ളപ്പോഴാണ് അപ്രതീക്ഷിത അപകടം അഭിലാഷിന് സംഭവിച്ചത്.
പായ് വഞ്ചിയുടെ രണ്ട് പായ് മരങ്ങളും മുന്നിലെ പായയും ശക്തമായ കാറ്റിലും ആഞ്ഞടിച്ച തിരമാലയിലും തകർന്നു തരിപ്പണമായി. പ്രധാന പായ് മരം (മെയിൻ മാസ്റ്റ്, പിന്നിലെ പായ് മരം (മിസൈൻ മാസ്റ്റ്), മുന്നിലെ പായ (സ്റ്റേ സെയ്ൽ) എന്നിവയാണ് വി.എസ് തുരിയയിൽ ഉണ്ടായിരുന്നത്. മണിക്കൂറിൽ 120 കിലോ മീറ്റർ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിലും 14 മീറ്റർ ഉയർന്ന് ആഞ്ഞടിച്ച തിരമാലയിലുമാണ് രണ്ട് പായ്മരവും മൂന്നു പായകളും തകർന്നടിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ട പായ് വഞ്ചിക്കുള്ളിൽ വീണ അഭിലാഷിന് നട്ടെല്ലിന് പരിക്കേറ്റിരുന്നു.
— Rajat Pandit (@rajatpTOI) September 24, 2018
Some videos & Pixs of the rescue! pic.twitter.com/3AVjTINkFE
— Rajat Pandit (@rajatpTOI) September 24, 2018
When we spotted #AbhilashTomy. Video display from @indiannavy P-8I yday. pic.twitter.com/WRBN8X8U97
— Sandeep (@SandeepUnnithan) September 24, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.