സാക്ഷികൾ കൂറുമാറുമെന്ന്​ സംശയം; അഭയ കേസ് സാക്ഷിവിസ്​താരം മുടങ്ങി

തിരുവനന്തപുരം: സിസ്​റ്റർ അഭയ കൊലക്കേസിന്‍റെ സാക്ഷിവിസ്‌താരം മുടങ്ങി. ശനിയാഴ്​ച സി.ബി.ഐ വിസ്തരിക്കാൻ തീരുമാന ിച്ച സാക്ഷികൾ കൂറുമാറുമെന്ന സംശയത്തിൽ ഇവരെ വിസ്​തരിക്കേണ്ടെന്ന്​ തീരുമാനിച്ചതാണ്​ നടപടികൾ മുടങ്ങാൻ കാരണം​.
സിസ്​റ്റർ വിനീത, സിസ്​റ്റർ ആനന്ദ്, സിസ്​റ്റർ ഷേർലി, സിസ്​റ്റർ ക്ലാര, റെജി എന്നിവരെയായിരുന്നു വിസ്​തരിക്കാൻ തീരുമാനിച്ചിരുന്നത്​. ഇതിൽ സിസ്​റ്റർ ക്ലാരയും റെജിയും ഒഴികെ മൂന്നുപേരെയും സി.ബി.ഐ ഒഴിവാക്കുകയായിരുന്നു.

സാക്ഷികളെ പ്രതിഭാഗം വരുതിയിലാക്കിയെന്ന മുൻവിധിയോടെയാണ് ഇവരെ വിസ്തരിക്കുന്നില്ലെന്ന നിലപാടിൽ സി.ബി.ഐ എത്തിയത്. വിചാരണവേളയിൽ ഏതൊരു സാക്ഷിയെ വേണമെങ്കിലും ഒഴിവാക്കാമെന്ന ക്രിമിനൽ നടപടിക്രമം അനുസരിച്ചാണ് സി.ബി.ഐ അഭിഭാഷകൻ ഇക്കാര്യം കോടതിയിൽ ആവശ്യപ്പെട്ടത്​. സി.ബി.ഐ ജഡ്‌ജി ഇത് അനുവദിച്ചു. സാക്ഷികളെല്ലാം ഹാജരായിരുന്നു. അതേസമയം, 38ാം സാക്ഷി മിനി പീറ്ററെ 16ന് വിസ്തരിക്കും. സഭ വിടും മുമ്പ് സിസ്​റ്റർ ക്ലാര എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

അതിനിടെ സിസ്​റ്റർ അഭയ കൊല്ലപ്പെട്ട സമയത്ത് കോട്ടയം പയസ് ടെൻത് കോൺവ​െൻറിലെ അടുക്കള ജോലിക്കാരിയായിരുന്ന 32ാം സാക്ഷി അച്ചാമ്മ വിചാരണക്കിടെ കൂറുമാറി.
Tags:    
News Summary - abhaya-case-court-prosecution-demand-not-to-hear-three-witnesses-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.