Posted On
date_range Updated On
date_range ലക്ഷദ്വീപിൻെറ സാംസ്കാരിക തനിമ തകർക്കാനുള്ള നീക്കം തടയണം -മഅ്ദനി
ബംഗളുരു: ലക്ഷദ്വീപിെൻറ സാംസ്കാരിക തനിമയും ജനജീവിതവും ഭക്ഷ്യസുരക്ഷയും ആരോഗ്യവുമെല്ലാം തകർത്തു തരിപ്പണമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. വർഗീയ തിമിരം ബാധിച്ച ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി പ്രഫുൽ പട്ടേലിനെ ദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്ന് ഉടൻ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് ജനതയെ രക്ഷിക്കാൻ കേരളത്തിലേതുൾപ്പെടെ ഇന്ത്യയിലെ മുഴുവൻ മതേതര ശക്തികളും അടിയന്തിര ഇടപെടൽ നടത്തണമെന്നും മഅ്ദനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.