സ്​കോളർഷിപ്​: സർക്കാറി​‍െൻറത്​ ധിറുതിപിടിച്ച തീരുമാനം, പ്രതിഷേധം അറിയിക്കും -ഹകീം അസ്​ഹരി

കോഴിക്കോട്​: ന്യൂനപക്ഷ സ്​കോളർഷിപ് വിഷയത്തിൽ സർക്കാറി​​േന്‍റത്​ ധിറുതിപിടിച്ച തീരുമാനമായെന്നും കോടതിവിധിക്കെതിരെ അപ്പീൽ പോവുകയാണ്​ വേണ്ടിയിരുന്നതെന്നും എസ്​.വൈ.എസ്​ ജന. ​െസക്രട്ടറി ഡോ. അബ്​ദുൽ ഹകീം അസ്​ഹരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നയങ്ങൾക്കെതിരെ കോടതിവിധി വരു​േമ്പാൾ അപ്പീൽ പോകലാണ്​ പതിവ്​. എന്നാൽ, സ്​കോളർഷിപ് വിഷയത്തിൽ അതുണ്ടായില്ല. ഇക്കാര്യത്തിൽ സംഘടനയുടെ പ്രതിഷേധം എൽ.ഡി.എഫ്​ കൺവീനറെയും മുഖ്യമന്ത്രിയെയും അറിയിക്കും.

നിയമനടപടിയും ആലോചിക്കുന്നുണ്ട്​. സമുദായ സംഘടനകളുമായി കൂടിയാലോചിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാനാവില്ല. നിലവിൽ കിട്ടുന്നവർക്ക്​ നഷ്​ടമുണ്ടാകുമോ എന്നല്ല, ഇനി അപേക്ഷിക്കുന്നവർക്ക്​ നഷ്​ടമുണ്ടാകുമെന്നതാണ്​ വസ്​തുത. സച്ചാർ കമ്മിറ്റി ശിപാർശപ്രകാരമാണ്​ സ്​കോളർഷിപ്​ അനുവദിച്ചതെന്നകാര്യം കോടതിക്കുമു​മ്പാകെ അവതരിപ്പിക്കുന്നതിൽ പബ്ലിക്​ ​പ്രോസിക്യൂട്ടർ പരാജയപ്പെ​ട്ടെന്നും ഹകീം അസ്​ഹരി കുറ്റപ്പെടുത്തി

Tags:    
News Summary - Abdul Hakeem Azhari against ldf government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.