തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘ആവാസി’ൽ അംഗങ്ങളെ ചേർക്കാൻ സംസ്ഥാനവ്യാപകമായി ഒരേസമയം 200 യൂനിറ്റുകൾ സജ്ജമാക്കാൻ തീരുമാനം. അപേക്ഷയും അനുബന്ധനടപടികളുമെല്ലാം മാറ്റിവെച്ച് ഫീൽഡിൽ നേരിെട്ടത്തി തിരിച്ചറിയൽ രേഖയും വ്യക്തിഗതവിവരങ്ങളും ശേഖരിച്ച് തത്സമയം ഫോേട്ടാ പതിച്ച കാർഡ് നൽകും.
ഇതിന് കമ്പ്യൂട്ടറുകളും കാമറകളും ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങളുമടക്കം അത്യാധുനിക സംവിധാനങ്ങളോടെയാണ് 200 യൂനിറ്റുകളും ക്രമീകരിക്കുക. ശേഖരിക്കുന്ന വിവരങ്ങൾ ഏകോപിപ്പിക്കാനും ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങൾ കൈകാര്യംചെയ്യാനും വെബ്സൈറ്റും തയാറാവുന്നുണ്ട്. കൊൽക്കത്ത ആസ്ഥാനാമായുള്ള കമ്പനിയാണ് സാേങ്കതികസഹായം നൽകുന്നത്.
ആധാർ നമ്പറാണ് പ്രധാനമായും തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്നത്. ആധാറില്ലാത്തവർ തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച മറ്റ് തിരിച്ചറിയൽരേഖ ഹാജരാക്കണം. ആധാർ ഇല്ലാത്തവരുടെ ബയോെമട്രിക് വിവരങ്ങൾ ശേഖരിക്കും. ഫോേട്ടാ, ആധാർ നമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ, ഇൻഷുറൻസിനുള്ള ഏകീകൃത വെൽഫെയർ നമ്പർ എന്നിവ തൊഴിലാളികൾക്ക് നൽകുന്ന കാർഡിലുണ്ടാകും. രജിസ്ട്രേഷനും കാർഡ് വിതരണവും പൂർണമായും സൗജന്യമാണ്.
മേയിൽ പദ്ധതി രജിസ്ട്രേഷൻ തുടങ്ങാനാണ് തൊഴിൽവകുപ്പിെൻറ തീരുമാനം. ഇതിെൻറഭാഗമായി എല്ലാ ജില്ല ലേബർ ഒാഫിസുകൾക്കും അനുബന്ധമായി ഫെസിലിറ്റേഷൻ സെൻററുകൾ ആരംഭിക്കും. െതരഞ്ഞെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഇവിടങ്ങളിൽ നിയോഗിക്കുക.
ഇതിനുപുറമേ കലക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രത്യേകസമിതികൾ രൂപവത്കരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇതര സംസ്ഥാനക്കാരെ കണ്ടെത്തുന്നത്.
കേരളത്തിൽ തൊഴിലെടുക്കുന്നെന്ന് കരുതുന്ന 25 ലക്ഷം തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് ലേബർ കമീഷണറേറ്റിെൻറ സജ്ജീകരണങ്ങൾ. 18നും 60നും ഇടയിൽ പ്രായമുള്ളവർക്കാണ് ഇൻഷുറൻസ് കാർഡ് ലഭിക്കുക. ഇൻഷുറൻസില്ലാതെ പണിയെടുപ്പിക്കുന്ന തൊഴിലുടമക്ക് പിഴയടക്കം ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.