അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി സ​മ​വാ​യ​ത്തി​ലൂ​ടെമാ​ത്രം –മ​ന്ത്രി മ​ണി

ന്യൂഡൽഹി:  അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി സമവായത്തിലൂടെ മാത്രമേ നടപ്പാക്കൂവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പദ്ധതി വേണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. എന്നാൽ,  സി.പി.െഎ എതിരാണ്. സി.പി.െഎയുടെ എതിർപ്പ് കാരണമാണ് അതിരപ്പിള്ളി പദ്ധതി ഇടതുമുന്നണിയുടെ പൊതുവികസന പരിപാടിയിൽ ഉൾപ്പെടുത്താൻ കഴിയാതെ പോയത്. കോൺഗ്രസും എതിർപ്പുമായി രംഗത്തുണ്ട്. 

എല്ലാവരുമായും സംസാരിച്ച് സമവായത്തിന് ശ്രമിക്കും.   കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും ഇൗ വർഷം ലോഡ്ഷെഡിങ് ഉണ്ടാകില്ല.  മഴ നന്നേ കുറഞ്ഞു. ഡാമിൽ വെള്ളമില്ല. ഇതുകാരണം, വൈദ്യുതി ഉൽപാദനത്തിൽ 2700 മില്യൺ യൂനിറ്റി​െൻറ കുറവാണ് ഉണ്ടായത്. ഇത്രയും വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാണ് ഇൗ വേനലിൽ വൈദ്യുതി പ്രതിസന്ധി തൽക്കാലത്തേക്ക് മറികടക്കുന്നത്. ഇൗ സാഹചര്യത്തിലാണ് അതിരപ്പിള്ളി ഉൾപ്പെടെയുള്ള പദ്ധതികൾ വേണമെന്ന് സി.പി.എം വാദിക്കുന്നത്. 

കേന്ദ്ര ഉൗർജമന്ത്രി പിയൂഷ് ഗോയലിനെ കണ്ട് കേരളത്തി​െൻറ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്തതായി മന്ത്രി മണി പറഞ്ഞു. കേരളത്തി​െൻറ പ്രസരണ ശൃംഖല നവീകരിക്കുന്നതിന്   ട്രാൻസ്ഗ്രിഡ് 2.0 എന്ന പേരിൽ 10,000 കോടിയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്.  കേന്ദ്രത്തി​െൻറ ഹരിത ഇടനാഴി പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിന് കേന്ദ്രസഹായമായി  715 കോടി ആവശ്യപ്പെട്ടു. അനുഭാവപൂർവം പരിഗണിക്കാമെന്നാണ്  പിയൂഷ് ഗോയൽ പറഞ്ഞത്. 

പവർ സിസ്റ്റം െഡവലപ്മ​െൻറ് ഫണ്ടിൽനിന്ന്  മാടക്കത്തറ-അരീക്കോട്, കിഴിശ്ശേരി-നല്ലളം, കക്കയം-നല്ലളം എന്നീ ലൈനുകളുടെ നവീകരണത്തിന് 366 കോടിയുടെ പദ്ധതിക്ക് കേന്ദ്ര സഹായം തേടി.  നല്ലളം-ചേവായൂർ-വെസ്റ്റ്ഹിൽ-കൊയിലാണ്ടി  110 െക.വി ലൈൻ ഡബ്ൾ സർക്യൂട്ട് ആക്കി നവീകരിക്കുന്നതിന് 81.6 കോടിയുടെ പദ്ധതിയും സമർപ്പിച്ചിട്ടുണ്ട്. സഹായം അനുവദിക്കാമെന്ന് കേന്ദ്രമന്ത്രിയിൽനിന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്.

കേന്ദ്രം  ടെൻഡർ ചെയ്ത കാറ്റാടിനിലയങ്ങളിൽ ഉൽപാദനം തുടങ്ങുേമ്പാൾ അതിൽനിന്ന് 100 മെഗാവാട്ട് കേരളത്തിന് നൽകാമെന്നും കേന്ദ്രം  അറിയിച്ചതായി മന്ത്രി എം.എം. മണി പറഞ്ഞു.

Tags:    
News Summary - aathirappalli project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.