സർട്ടിഫിക്കറ്റ് വിട്ടുനൽകി; ആരതിയെ പി.എസ്.സി അഭിമുഖത്തിന് വിളിച്ചു

പാലക്കാട്: നഴ്‌സിങ് സ്‌കൂളിൽ നൽകിയ സർട്ടിഫിക്കറ്റ് അട്ടപ്പാടിയിലെ ആദിവാസി യുവതിയായ ആരതിക്ക് വിട്ടുനൽകി. പിന്നാലെ വിദ്യാർഥിനിയെ പി.എസ്.സി പ്രത്യേകം അഭിമുഖത്തിന് വിളിപ്പിച്ചു. നേരത്തെ, സർട്ടിഫിക്കറ്റ് വിട്ടുകിട്ടാത്തതിനാൽ പി.എസ്.സി അഭിമുഖത്തിൽ പങ്കെടുക്കാൻ ആരതിക്ക് കഴിഞ്ഞിരുന്നില്ല.

ഫീസ് അടക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ആരതിയുടെ സർട്ടിഫിക്കറ്റ് വിട്ടുനൽകാതിരുന്നത്. വിവാദമായതോടെയാണ് സർട്ടിഫിക്കറ്റ് വിട്ടുനൽകാൻ പാലക്കാട് നഴ്‌സിങ് കോളജ് അധികൃതർ തയാറായത്. സർട്ടിഫിക്കറ്റ് വിട്ടുകിട്ടിയ കാര്യം അറിയിച്ചതിനെ തുടർന്നാണ് പി.എസ്.സി ആരതിയെ പ്രത്യേകമായി അഭിമുഖത്തിന് വിളിച്ചത്.

Tags:    
News Summary - Aarathi called for interview by PSC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.