Posted On
date_range Updated On
date_range 'കളങ്കിത വ്യക്തിയെ കലക്ടറാക്കരുത്'; ശ്രീറാം വെങ്കിട്ടരാമനെതിരെ എ.എ. ഷുക്കൂർ
കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.എ. ഷുക്കൂർ. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം അംഗീകരിക്കില്ലെന്ന് ഷുക്കൂർ മാധ്യമങ്ങളോട് പറഞ്ഞു.
കളങ്കിത വ്യക്തിയെ കലക്ടറാക്കരുത്. മാധ്യമപ്രവർത്തകന്‍റെ മരണത്തിന് ഇടയാക്കിയ വ്യക്തിയാണ് അദ്ദേഹം. ജനമനസുകളിൽ അദ്ദേഹത്തിന്‍റെ സ്ഥാനം എന്തെന്ന് പൊതുപ്രവർത്തകർക്ക് അറിയാം.
ഇത്തരമൊരാളെ സർക്കാർ കലക്ടറായി നിയമിച്ചതിൽ കടുത്ത പ്രതിഷേധമുണ്ട്. സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കണമെന്നും ഷുക്കൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.