ആലുവ റെയിൽവേ സ്റ്റേഷനിൽ മേൽക്കൂരയിൽ കയറി യുവാവിന്റെ പരാക്രമം; ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ മേൽകൂരയിൽ കയറി ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ താഴെയിറക്കി. പശ്ചിമ ബംഗാൾ സ്വദേശിയായ കൈലാഷ് റായാണ് ആർ.പി.എഫിനും യാത്രക്കാർക്കും തലവേദനയായത്. ഇതേ തുടർന്ന്

ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഹൈടെൻഷൻ ലൈൻ ഓഫ് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. ഏറെ പണിപ്പെട്ടാണ് ആർ.പി.എഫ് താഴെയിറക്കിയത്.

ബുധനാഴ്ച രാവിലെ 6.15 ഓടെയാണ് ഒരാൾ റെയിൽവെ സ്റ്റേഷൻ്റെ മേൽക്കൂരക്ക് മുകളിലൂടെ നടക്കുന്നത് ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഹൈ വോൾട്ടേജ് കടന്നു പോകുന്ന ലൈനിന് തൊട്ടടുത്തായത്താൽ എത് നിമിഷവും വൈദ്യുതി പ്രവാഹമുണ്ടാകാവുന്ന സ്ഥിതിയിലായതിനാൽ ആർ.പി.എഫിന് അടുക്കാനായില്ല. ഉടൻ വൈദ്യുതി ബന്ധം വിഛേദിച്ചു. താഴെ ഇറക്കാനായി അഗ്നി രക്ഷാ സേനയും ആർ.പി.എഫും ശ്രമിച്ചെങ്കിൽ ഇയാൾ മേൽക്കൂരയിലൂടെ ഓടുകയായിരുന്നു. ഒരു മണിക്കൂറോളെ പണിപ്പെട്ടാണ് ഇയാളെ താഴെ ഇറക്കുന്നത്. 

Tags:    
News Summary - A young man's feat of climbing onto the roof of Aluva railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.