Posted On
date_range Updated On
date_range തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി ബിജിയാണ് (38) മരിച്ചത്. ഇയാൾ മെഡിക്കൽ കോളജിൽ നിന്ന് കോവിഡ് രോഗമുക്തനായി വിശ്രമത്തിൽ കഴിയുകയായിരുന്നു. ശുചിമുറിയിൽ തൂങ്ങിമരിക്കാനാൻ ശ്രമിച്ച നിലയിലാണ് ആശുപത്രി ജീവനക്കാർ കണ്ടെത്തിയത്. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കോവിഡ് നെഗറ്റീവായതിനെ തുടർന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് ആത്മഹത്യാശ്രമം. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. അടുത്തിടെയാണ് ഇദ്ദേഹത്തിെൻറ സഹോദരൻ മരിച്ചത്. ഇതിൽ മാനസികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്. ഈ മാസം ഒന്നിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.