Posted On
date_range Updated On
date_range സ്ത്രീയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ; അറസ്റ്റിലായത് ഉള്ളൂർ സ്വദേശി
തിരുവനന്തപുരം: മൂലവിളാകത്ത് സ്ത്രീയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ. ഉള്ളൂർ സ്വദേശി അമലിനെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചക്കാണ് വഴിയാത്രക്കാരിയായ സ്ത്രീയോട് ബൈക്കിൽ പോവുകയായിരുന്ന പ്രതി മോശമായി പെരുമാറിയത്. സംഭവം നടന്നതിന് പിന്നാലെ വിവരം പൊലീസിനെ അറിയിച്ച സ്ത്രീ, ഇരുചക്രവാഹനത്തിന്‍റെ നമ്പർ കൈമാറുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈകിട്ടോടെ അമലിനെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. അമൽ ജോലി ചെയ്യുന്ന കാന്‍റീന്‍റെ മാനേജരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോശമായി പെരുമാറിയ അമലിനെ സ്ത്രീ തിരിച്ചറിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.