മലപ്പുറം: തിരൂരങ്ങാടിയില്‍ വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു. ചെറുമുക്ക് ജീലാനി നഗർ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളലേറ്റു.വീട്ടുവളപ്പിൽ ജോലി ചെയ്യുന്നതിനിടെ തളര്‍ച്ച നേരിടുകയായിരുന്നു. പിന്നീടാണ് സൂര്യാഘാതമാണെന്ന് വ്യക്തമായത്.
നേരത്തെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീകൃഷ്ണപുരത്ത് വച്ച് കോൺഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റിരുന്നു. കേരളത്തില്‍ വേനല്‍ കടുക്കുന്നത് ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കുമെന്ന് തന്നെ വേണം കരുതാൻ. അതിനാല്‍ ചൂട് കൂടുന്ന മണിക്കൂറുകളില്‍ കഴിയുന്നതും പുറത്ത് അധികസമയം ചിലവിടുകയോ, ജോലി ചെയ്യുകയോ അരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.