Posted On
date_range Updated On
date_range ആലുവയിൽ ട്രെയിനിൽനിന്നു വീണ് മംഗളൂരു സ്വദേശിയായ യുവാവ് മരിച്ചു
മംഗളൂരു: എറണാകുളത്ത് നിന്ന് മടങ്ങുകയായിരുന്ന മംഗളൂരു സ്വദേശിയായ യുവാവ് ആലുവയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. മംഗളൂരു വിടലക്കടുത്ത കടമ്പു പിലിവലച്ചിൽ അഷ്റഫ് ഉസ്മാന്റെ മകൻ മുഹമ്മദ് അനസ് (19) ആണ് അപകടത്തിൽപ്പെട്ടത്.
എയർകണ്ടീഷൻ മെക്കാനിക്കായ അനസ്, ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എറണാകുളത്ത് എത്തിയത്. ബുധനാഴ്ച രാത്രിയാണ് അപകടം. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചതായി ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.