Posted On
date_range Updated On
date_range വോട്ട് ചെയ്ത ശേഷം ബൈക്കിൽ മടങ്ങുമ്പോൾ അപകടത്തിൽ പരിക്കേറ്റ യുവാവ് ഇന്ന് ഉച്ചയോടെ മരിച്ചു
തൃശ്ശൂർ: ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം ബൈക്കിൽ മടങ്ങുമ്പോൾ അപകടത്തിൽ പരിക്കേറ്റ യുവാവിന് ഞായറാഴ്ച ഉച്ചയോടെ മരിച്ചു. അതിരപ്പിള്ളി പഞ്ചായത്തിലാണ് സംഭവം. കണ്ണൻകുഴി സ്വദേശി കാരിക്കൽ രവിയുടെ മകൻ സതീഷ് (35) ആണ് മരിച്ചത്. പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ പോളിങ് ബൂത്തിലായിരുന്നു സതീഷിന് വോട്ട്.
കൂട്ടുകാരനൊപ്പം വോട്ട് ചെയ്ത ശേഷം ബൈക്കിൽ മടങ്ങുമ്പോൾ വാഴച്ചാൽ പാലത്തിന് സമീപം വെച്ചാണ് അപകടം നടന്നത്. സതീശും കൂട്ടുകാരനും സഞ്ചരിച്ചിരുന്ന ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പരിക്കേറ്റ ഇരുവരെയും ആംബുലൻസിൽ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ സതീഷിനെ അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.