Posted On
date_range Updated On
date_range മരത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
അങ്കമാലി: മരത്തിൽ നിന്ന് കൊമ്പ് മുറിച്ചുകൊണ്ടിരിക്കുന്നതിനിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ എടലക്കാട് പാനികുളം വീട്ടില്‍ പരേതനായ ഔസേഫിന്റെ മകന് വര്‍ഗീസാണ് (57) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ഏഴാറ്റുമുഖം വനം വകുപ്പ് അതിരപ്പിള്ളി റേഞ്ച് ഓഫീസ് വളപ്പിലെ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെയാണ് കാൽവഴുതി അപകടത്തില്‍പെട്ടത്.
അവശനിലയിലായ വർഗീസിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ മരിച്ചു. ഭാര്യ: കാളാര്‍കുഴി മാടശ്ശേരി കുടുംബാംഗം ഷൈനി. മക്കള്‍: ജോസഫ്, ഗ്ലാഡി. മരുമകൻ: ആന്‍സൺ. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് താബോര്‍ തിരുകുടുംബം ദേവാലയ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.