Posted On
date_range Updated On
date_range അട്ടപ്പാടിയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കരുവാര സ്വദേശി സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു പ്രസവം.
പ്രസവസമയത്ത് ഭർത്താവ് മരുതനും അമ്മയുമാണ് ജീപ്പിൽ ഒപ്പമുണ്ടായിരുന്നത്. യുവതിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.