Posted On
date_range Updated On
date_range ഡെസ്കിലടിച്ച് താളമിട്ടതിന് ആദിവാസി വിദ്യാർഥിയെ മർദിച്ചെന്ന്
തൃശൂർ: ഡെസ്കിലടിച്ച് താളമിട്ടതിന് വെറ്റിലപ്പാറ സർക്കാർ പ്രീമെട്രിക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർഥിയെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ചതായി ആരോപണം. അടിച്ചിൽതൊട്ടി ഊരുനിവാസിയായ പത്താം ക്ലാസുകാരനാണ് മർദനമേറ്റത്. തിങ്കളാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. അതിരപ്പള്ളി പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി.
സെക്യൂരിറ്റി ജീവനക്കാരനായ മധു മുളവടി കൊണ്ട് പുറത്ത് അടിക്കുകയായിരുന്നെന്ന് വിദ്യാർഥി പറഞ്ഞു. സംഭവത്തിൽ പൊലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും റിപ്പോർട്ട് തേടുമെന്ന് ബാലാവകാശ കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.