Posted On
date_range Updated On
date_range സിംഹവാലൻ കുരങ്ങിന്റെ ആക്രമണത്തിൽ മൂന്നു വയസുകാരിക്ക് പരിക്ക്
ചെറുതോണി: സിംഹവാലൻ കുരങ്ങിന്റെ ആക്രമണത്തിൽ മൂന്നു വയസുകാരിക്ക് ദേഹമാസകലം പരിക്കേറ്റു. മക്കുവള്ളി നെല്ലിക്കുന്നേൽ ഷിജു പോളിന്റെ മകൾ നിത്യക്കാണ് പരിക്കേറ്റത്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വനമേഖലയോടു ചേർന്നാണ് ഇവരുടെ വീട്. കുട്ടി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. തൊടുപുഴ റേഞ്ചിൽപെട്ട വേളൂർ ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശം. അടുത്ത കാലത്തായി ഈ കുരങ്ങിനെ പ്രദേശത്ത് തുടർച്ചയായി കണ്ടു വരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.